ലെറ്റ്‌സ് ക്രിക്കറ്റ് മച്ചാ; ക്രിക്കറ്റിന്റെ ആവേശം നിറച്ച് ഒരു ടെക്കി പാട്ട് !

ലോകമെങ്ങും ലോകകപ്പ് ആവേശത്തിലാണ്. ഈ ആവേശം ഒട്ടുംചോരാതെ തന്നെ തങ്ങളുടെ ഗാനത്തിലൂടെ ക്രിക്കറ്റ് പ്രേമികളിലേക്ക് എത്തിച്ചിരിക്കുകയാണ് ഒരു കൂട്ടം ടെക്കികൾ.

ടീം ഇന്ത്യയ്ക്ക് വിജയാശംസകൾ നേർന്നു കൊണ്ടുള്ള ഈ ആൽബം തയ്യാറാക്കിയിരിക്കുന്നത് ഇൻഫോപാർക്കിലെ ഒരു കൂട്ടം ടെക്കികളാണ്. ‘ലെറ്റ്‌സ് ക്രിക്കറ്റ് മച്ചാ’ എന്ന് പേരിട്ടിരിക്കുന്ന ഈ ആൽബം തമിഴിലാണ് ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ വീഡിയോ തരംഗമായിക്കഴിഞ്ഞു.

1983 ലോകകപ്പ് ടീമിലെ ടോപ്പ് സ്‌കോറർ ആയ ക്രിസ് ശ്രീകാന്തിന്റെ ആശംസയോടെ ആരംഭിക്കുന്ന ഈ ആൽബത്തിന്റെ പോസ്റ്റർ റിലീസ് നിർവ്വഹിച്ചത് പ്രശസ്ത പിന്നണി ഗായകൻ സുദീപ് ആണ്.

ഇൻഫോപാർക്കിലെ ടെക്കികളുടെ ഒരു കൂട്ടായ്മയായ സംഗീത സഭയാണ് ഈ ആൽബത്തിന് പിന്നിൽ. ശ്രീരാജ് രവികുമാറാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. കലൈശെൽവി കെ.എസ്, കൃപ ബി, ശിവാനി എം.ആർ എന്നിവർ ചേർന്നെഴുതിയ വരികൾ പാടിയിരിക്കുന്നത് അനൂപ് ബി.എസ്, ദിനു ഗോപാല കൃഷ്ണൻ, ഫാസിൽ അബ്ദു, കാർത്തിക് കിരൺ, നവനീത് കൃഷ്ണൻ, സന്തോഷ് മഹാദേവൻ,സുബ്രഹ്മണ്യൻ കെ.വി, ശിവാനി എം.ആർ എന്നിവരാണ്. ഓഫീസിനകത്തും ഇൻഫോപാർക്ക് പരിസരത്തും നിറസാന്നിദ്ധ്യമായി മാറിക്കൊണ്ടിരിക്കുന്ന ഈ കൂട്ടായ്മയിലൂടെ ഇതുവരെ 3 ആൽബങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More