വ്യോമയാന ഇടപാടിലെ അഴിമതി; മുന്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്‍പാകെ ഹാജരായി

വ്യോമയാന ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ എന്‍സിപി നേതാവും മുന്‍ വ്യോമയാന മന്ത്രിയുമായ പ്രഫുല്‍ പട്ടേല് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്‍പാകെ ഹാജരായി. ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുകയാണ് .
യുപിഎ സര്‍ക്കാറിന്റെ കാലഘട്ടത്തില്‍ 2008- 09 വര്‍ഷത്തില്‍ എയര്‍ ഇന്ത്യയുട നിയന്ത്രണത്തിലുണ്ടായിരുന്ന ലാഭകരമായ റൂട്ടുകളില്‍ പറക്കാന്‍ സ്വകാര്യ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇത് എയര്‍ ഇന്ത്യയെ സാമ്പത്തികമായ് പ്രതിസന്ധിയിലും ആക്കുകയും ചെയ്തു.
ഇതില്‍ അഴിമതി ഉണ്ടെന്നാണ് എന്‍ഫോഴ്ഹ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിഗമനം. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇടനിലക്കാര്‍ ദീപക് തല്‍വാറിന് അക്കാലത്ത് വ്യോമയാന മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിനോടും അദ്ദേഹത്തിന്റെ ഓഫീസുമായും അടുത്ത ബന്ധം ഉണ്ടായിരുന്നു. ഇത് ക്രമക്കേടിലേക്ക് എത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ ആരോപണം.
വ്യോമയാന അഴിമതിയിലെ ഇടപാട് സംബന്ധിച്ച് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഇന്നലെ നോട്ടീസ് അയച്ചിരുന്നു. ഇന്നലെയോ ഇന്നോ ഹാജരാകുവാനായിരുന്നു ഉത്തരവ്. മുന്‍പ് ജൂണ്‍ ആറിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍ നിന്ന് പിന്മാറുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here