Advertisement

മഴ കനക്കുന്നു; കൊച്ചിയില്‍ വെള്ളക്കെട്ട് രൂക്ഷമാകുന്നു

June 10, 2019
Google News 0 minutes Read

മഴ കനത്തതോടെ കൊച്ചിയില്‍ വെള്ളക്കെട്ട് രൂക്ഷമായി. ഇതോടെ നഗരത്തില്‍ കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നഗരത്തിലെ താഴ്ന്നയിടങ്ങളില്‍ മിക്ക സ്ഥലത്തും വെള്ളം കയറി.

കത്രിക്കടവ്, കടവന്ത്ര, പൊന്നുരുന്നി, പുല്ലേപ്പടി,പേട്ട എന്നിവടങ്ങളിലെല്ലാം തകര്‍ന്നുകിടക്കുന്ന റോഡുകളിലൂടെയുള്ള ഗതാഗതം ആസാധ്യമാവുന്ന സ്ഥിതിയാണുള്ളത്‌.  നഗരത്തിലെമ്പാടും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഓടകള്‍ നവീകരിക്കാത്തതും, നവീകരിച്ച ഓടകള്‍ അശാസ്ത്രീയമായി നിര്‍മിച്ചതും  മഴക്കാല പൂര്‍വ്വ ഒരുക്കങ്ങള്‍ കാര്യക്ഷമമായിരുന്നുവെന്ന അവകാശവാദം പൊളിയുന്ന കാഴ്ചകളാണ് നഗരത്തിലാകെ.

റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് നഗരത്തില്‍ അനുഭവപ്പെടുന്നത്. വൈറ്റില കുണ്ടന്നൂര്‍ എന്നിവിടങ്ങളിലെ മേല്‍പ്പാല നിര്‍മ്മാണങ്ങള്‍ നടക്കുന്നതും പാലാരിവട്ടം പാലം അടച്ചതിനുമൊപ്പം വെള്ളക്കെട്ട് മൂലമുള്ള ഗതാഗതക്കുരുക്കും രൂക്ഷമാകുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here