Advertisement

യുഎഇയുടെ വികസനം മുൻനിർത്തി 90 ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

June 10, 2019
Google News 0 minutes Read

യുഎഇയുടെ വികസനം മുൻനിർത്തി 90 ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് യുഎഇ സർക്കാർ.രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ആയ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.12 വർഷംകൊണ്ട് നടപ്പിലാക്കാൻ ഉദ്ദേശിച്ചുള്ള 90 പദ്ധതികൾക്കാണ് സർക്കാർ രൂപം കൊടുത്തിരിക്കുന്നത്.കൂടുതൽ മെച്ചപ്പെട്ട കുടുംബ ബന്ധങ്ങൾ ഉണ്ടാകുന്നതിനും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ജനങ്ങൾ തമ്മിൽ കൊടുതൽ ഐക്യം ഉണ്ടാക്കുന്നതിനും ഈ പദ്ധതികൾ സഹായകമാകുമെന്ന് പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

വികസിത രാജ്യം, യോജിപ്പുള്ള സമൂഹം, വ്യക്തികളുടെ ക്ഷേമം എന്നീ 3 ഘടകങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയ പദ്ധതികൾ കൂടുതൽ ആളുകളെ യു എ ഇ യിലേക്ക് ആകർഷിക്കാൻ കാരണമാകുമെന്നും അധികൃതർ കണക്കു കൂട്ടുന്നു.ആരോഗ്യ മേഖലയിൽ
പുതിയ മെഡിക്കൽ ലയബിലിറ്റി നിയമത്തിനും മന്തിസഭ അംഗീകാരം നൽകി. അബുദാബി പ്രസിഡൻഷ്യൽ പാലസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് രാജ്യത്തെ വികസനക്കുതിപ്പിലേക്കു നയിക്കുന്ന പദ്ധതികൾ പ്രഖ്യാപിച്ചത്.24 അബുദാബി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here