ബാലഭാസ്‌കറിന്റെ മരണം; ക്രൈംബ്രാഞ്ച് ഇന്ന് കേസിലെ ദൃസാക്ഷിയായ കെഎസ്ആർടിസി ഡ്രൈവർ അജിയുടെ മൊഴിയെടുക്കും

ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് കേസിലെ ദൃസാക്ഷിയായ കെഎസ്ആർടിസി ഡ്രൈവർ അജിയുടെ മൊഴിയെടുക്കും.
ബാലഭാസ്‌കറിന്റെ വാഹനം അപകടത്തിൽ പെടുന്ന സമയത്ത് പൊന്നാനിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബസ് ഓടിച്ച് വരികയായിരുന്നു അജി. പള്ളിപുറത്തെ അപകടം ശ്രദ്ധയിൽ പെട്ട അജി ബസ് നിർത്തി രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. അപകട സമയത്ത് വണ്ടി ഓടിച്ചിരുന്നത് അർജുൻ ആയിരുന്നെന്ന് അന്വേഷണ സംഘത്തിന് ആദ്യം മൊഴി നൽകിയിരുന്നത് അജിയായിരുന്നു.
അപകടസമയത്ത് വാഹനമൊടിച്ചത് ആരെന്ന അവ്യക്തത തുടരുന്നതിനിടെയാണ് അജിയിൽ നിന്ന് വിശദമായ മൊഴി എടുക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here