ചെരിഞ്ഞ കുട്ടിയാനയ്ക്ക് ആനക്കൂട്ടത്തിന്റെ ശവസംസ്കാരം; വീഡിയോ

ചെരിഞ്ഞ കുട്ടിയാനയ്ക്ക് ആനക്കൂട്ടത്തിൻ്റെ യാത്രയയപ്പും ശവസംസ്കാരവും ക്യാമറയിലാക്കി ഫോറസ്റ്റ് ഉദ്യോഗസ്ഥൻ. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കശ്വാന്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കു വെച്ചത്. മനുഷ്യരെപ്പോലെ മൃഗങ്ങളും ഇങ്ങനെയൊക്കെ സങ്കടം പ്രകടിപ്പിക്കുമോ എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം.
തുമ്പിക്കൈയിൽ ചരിഞ്ഞ കുട്ടിയാനയെ എടുത്ത് പിടിയാന നടന്നു വരുന്നു. റോഡിലേക്ക് കയറിയ പിടിയാനയ്ക്ക് പിന്നാലെ മറ്റൊരു കുട്ടിയാന വരികയും പിടിയാന ജഡം നിലത്തേക്ക് വെക്കുകയും ചെയ്യുന്നു. റോഡിലേക്ക് കയറിയ കുട്ടിയാന തുമ്പിക്കൈകൊണ്ട് ചലനമറ്റ കുട്ടിയാനയുടെ ദേഹത്ത് തൊടുന്നു. പിന്നീട് തുമ്പിക്കൈ ഉയര്‍ത്തി മുന്നിലേക്ക് നീങ്ങി നില്‍ക്കുന്നു. തുറ്റർന്ന് ഒരു കൂട്ടം ആനകൾ വരിവരിയായി അവിടേക്ക് വന്നു നിൽക്കുന്നു.
കുട്ടിയാനയെ യാത്രയാക്കാന്‍ കഴിയാതെ കുടുംബം എന്ന അടിക്കുറിപ്പോടെ പര്‍വീണ്‍ വീഡിയോ ഷെയര്‍ ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൗരാണിക കാലത്ത് ആനകള്‍ക്ക് ശ്മശാനം ഉണ്ടായിരുന്നുവെന്ന് വാദമുണ്ടെന്നും സ്‌ട്രെസി അടക്കം പലരും അതിനെ കുറച്ച് എഴുതിയിട്ടുണ്ടെന്നും ഐഎഫ്എസ് ഓഫീസര്‍ ട്വീറ്റ് ചെയ്തു. ഇതിനൊന്നും ആധികാരികതയുടെ പിന്‍ബലമില്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.
There are theories which talk about ancient elephant cemeteries in forest. Many people have written about it, including strecy. But I have not found any conclusive evidence. Though in most cases elephants prefer to die near water bodies. https://t.co/C2BoTsF6Q1
— Parveen Kaswan, IFS (@ParveenKaswan) June 9, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here