കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്കു സാധ്യത

അറബിക്കടലിൽ വായു ചുഴലിക്കാറ്റിന്റെ സാനിധ്യമുള്ളതിനാൽ കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലവസ്ഥ നീരീക്ഷണ കേന്ദ്രം ഒമ്പതു ജില്ലകളിൽ ഇന്നും യെല്ലൊ അലേർട്ട് തുടരും .കേരളത്തിലെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭ രൂക്ഷമാകുമെന്നാണ് കാലവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
അറബികടലിൽ രൂപം കൊണ്ട വായു ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരളമില്ലെങ്കിലും ശക്തമായ മഴയ്ക്കു സാധ്യതയെന്നാണ് കാലവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .ഒമ്പതു ജില്ലകളിൽ യെല്ലൊ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . തെക്കൻ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ ജില്ലകളിലും . എറണാകുളം ,തൃശൂർ, മലപ്പുറം ,കോഴിക്കോട് ,കണ്ണൂർ ,കാസർ കോട് എന്നീ ജില്ലകളിലുമാണ് യെല്ലൊ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വായു ചുഴലിക്കാറ്റ് നാളെ ഗുജറാത്ത് തീരത്തേക്കടുമെന്നാണ് കാലവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിന്റെ തീരത്ത് 40 മുതൽ 50 വരെ കിലൊ മീറ്റർ വേഗതയിൽ കാറ്റു വീശാനിടയുണ്ട്.കടൽ പ്രക്ഷുബ്ദമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന നിർദ്ദേശമുണ്ട്.തിരുവനന്തപുരം വലിയതുറയിലുൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ കടലാക്രമണത്തിൽ വീടുകൾ തകർന്നു. നിരവധി ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here