സംഭവിക്കുന്നത് നല്ല മാറ്റങ്ങൾ; ‘മീ ടൂ’ മുന്നേറ്റത്തെ പിന്തുണച്ച് മമ്മൂട്ടി

‘മീ ടൂ’ മുന്നേറ്റത്തെ പിന്തുണച്ച് നടൻ മമ്മൂട്ടി. മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട് സൂം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ‘മീ ടൂ’വിന് പിന്തുണയുമായി മമ്മൂട്ടി രംഗത്തു വന്നത്. മീ ടൂ അടക്കമുള്ള കാര്യങ്ങള്‍ സിനിമയില്‍ മാറ്റം കൊണ്ടുവരികയാണെന്നായിരുന്നു മമ്മൂട്ടിയുടെ അഭിപ്രായം.

ഇത്തരം കാര്യങ്ങള്‍ സംഭവിച്ചിരുന്നുവെന്ന് അറിയുന്നത് വളരെ വൈകിയാണ്. വൈകിയാണെങ്കിലും ഇത്തരം മുന്നേറ്റങ്ങൾ നല്ല കാര്യമാണ് ചെയ്യുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

എണ്‍പത് ശതമാനം ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് മാമാങ്കം എന്ന സിനിമയെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. വടക്കന്‍ വീരഗാഥ, പഴശിരാജ എന്നീ സിനിമകള്‍ക്ക് ശേഷം കളരി പശ്ചാത്തലമുള്ള സിനിമ ചെയ്യുന്നതിന്റെ ആഹ്ലാദവും മമ്മൂട്ടി അഭിമുഖത്തിലൂടെ പങ്കു വെച്ചു.

എം പത്മകുമാറാണ് മാമാങ്കം സംവിധാനം ചെയ്യുന്നത്. ഹിന്ദി,തമിഴ്,തെലുങ്ക് പതിപ്പുകളിലാണ് ചിത്രമെത്തുന്നത്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മാണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top