Advertisement

ചൊവ്വാഴ്ച്ച മോട്ടോർ വാഹന പണിമുടക്ക്

June 12, 2019
Google News 0 minutes Read

ജൂൺ 18 നു സംസ്ഥാനത്തു മോട്ടോർ വാഹന പണിമുടക്ക്. മോട്ടോർ വാഹനസംരക്ഷണ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് തൃശൂരിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ബസ്, ഓട്ടോ, ലോറി, ടാക്‌സി വാഹനങ്ങളാണ് പണിമുടക്കുക. ജിപിഎസ് നിർബന്ധമാക്കുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.ഓട്ടോറിക്ഷ ഒഴികയുള്ള പൊതുഗതാഗത വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുന്നത് നിര്ബന്ധമാക്കിയിരുന്നു. എന്നാൽ തുടക്കസമയത്തെ പരിമിതികൾ മൂലം വാഹനപരിശോധന നടത്തി ജി.പി.എസ് ഇല്ലാത്തവർക്കെതിരെ പിഴ ഈടാക്കേണ്ടതില്ലെന്നായിരുന്നു മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. ജി.പി.എസ് പെട്ടെന്ന് ഘടിപ്പിക്കുക എന്നുള്ളത് അശാസ്ത്രീയമാണെന്നാണ് മോട്ടോർ വാഹന സംരക്ഷണ സമിതിയുടെ വാദം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here