Advertisement

ലോകകപ്പ്; ശിഖർ ധവാൻ പകരം റിഷഭ് പന്ത് എത്തിയേക്കുമെന്ന് റിപ്പോർട്ട്

June 12, 2019
1 minute Read

ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ ശിഖർ ധവാന് പകരം റിഷഭ് പന്ത് കളത്തിലിറങ്ങിയേക്കുമെന്ന് റിപ്പോർട്ട്.  റിഷഭ് ഇന്ന് ഇന്ത്യൻ ടീമിനൊപ്പം ചേരും.

ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിലാണ് ധവാന്റെ വിരലിനു പരിക്കേറ്റത്. നഥാൻ കോൾട്ടർനൈലിന്റെ ബൗൺസർ ഇടതു കൈ വിരലിൽ ഇടിച്ചാണ് ധവാനു പരിക്ക് പറ്റിയത്. തള്ള വിരലിൽ പന്തിടിച്ചതിനെത്തുടർന്ന് ഫിസിയോ അദ്ദേഹത്തെ പരിശോധിച്ചിരുന്നു. തുടർന്നും ബാറ്റ് ചെയ്ത ധവാൻ സെഞ്ചുറി നേടിയാണ് കളം വിട്ടത്. ഇന്ത്യയുടെ വിജയത്തിൽ ആ ഇന്നിംഗ്‌സ് വളരെ നിർണ്ണായകമായിരുന്നു.

Read Also : ധവാനു പരിക്ക്; ഇന്ത്യക്ക് വൻ തിരിച്ചടി

ധവാൻ രണ്ട് മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വരുമെന്നും, അതല്ല മൂന്നാഴ്ച പുറത്തിരിക്കേണ്ടി വരുമെന്നും റിപ്പോർട്ടുകളുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top