വായു; ഗുജറാത്ത് തീരത്ത് നിന്ന് 10,000 പേരെ ഒഴിപ്പിച്ചു; കേരളത്തിലും ജാഗ്രത

അറബിക്കടലിൽ രൂപപ്പെട്ട വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. നാളെ പുലർച്ചെ ഗുജറാത്ത് തീരം തൊടും. വായു ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചേക്കുമെന്ന മുന്നറിയിപ്പുണ്ട്.
കൊടുങ്കാറ്റ് തീരം തൊട്ടതിനു ശേഷം മണിക്കൂറിൽ 135 കി മി വേഗതയിൽ വീശുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. അടിയന്തര സാഹചര്യം പരിഗണിച്ച് ഗുജറാത്ത് തീരത്ത് നിന്ന് പതിനായിരം പേരെ ഒഴിപ്പിച്ചു. 700 സൈനികരേയും 20 യൂണിറ്റ് ദുരന്ത നിവാരണ സേനയും സംസ്ഥാനത്തെത്തി.
Read Also : വായു ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; അടുത്ത 12 മണിക്കൂറിൽ ശക്തമായ ചുഴലിക്കാറ്റായി മാറും
വായു ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ കേരളമില്ലെങ്കിലും കേരളതീരത്ത് ശക്തമായ മഴയും കാറ്റുമുണ്ടാകാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയുക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here