Advertisement

വായു ചുഴലിക്കാറ്റ് നാളെ ഗുജറാത്ത് തീരം തൊടും

June 12, 2019
1 minute Read

അറബിക്കടലിൽ രൂപപ്പെട്ട വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. നാളെ പുലർച്ചെ കാറ്റ് ഗുജറാത്ത് തീരം തൊടും.കാറ്റ് തീരം തൊട്ടതിനു ശേഷം മണിക്കൂറിൽ 135 മുതൽ 165 കി മി വേഗത വരെ വേഗത കൈവരിക്കുമെന്നാണ് റിപ്പോർട്ട്. അടിയന്തര സാഹചര്യം പരിഗണിച്ച് ഗുജറാത്തിലെ കച്ചിൽ നിന്ന് മാത്രം പതിനായിരം പേരെ ഒഴിപ്പിച്ചു. സംസ്ഥാനത്ത് ദുരന്ത നിവാരണ സേനയും കരനാവികവ്യോമ സേനയും ക്യാമ്പ് ചെയ്യുന്നുണ്ട്.

കേരളം ‘വായു’ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ ഇല്ല. എന്നാൽ ചില ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടായേക്കാം എന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

അറബിക്കടൽ പ്രക്ഷുബ്ധമാവാൻ സാധ്യതയുള്ളതിനാൽ മൽസ്യ തൊഴിലാളികൾ ജൂൺ 13 വരെ കടലിൽ പോകരുത്. തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാകുവാനും സാധ്യതയുണ്ട്.

മഴ സംബന്ധിച്ചുള്ള മുന്നറിയിപ്പ്

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളുടെ പുതുക്കിയ വിവരം

12/06/2019 തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

13/06/2019 എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

14/06/2019 ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ

15/06/2019 ഇടുക്കി, മലപ്പുറം

മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ (24 മണിക്കൂറിൽ 12 cm വരെ മഴ) ലഭിക്കാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.

പൊതുജനങ്ങൾക്കായുള്ള സുരക്ഷാ മുന്നറിയിപ്പുൾ നേരത്തെ പുറപ്പെടുവിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top