Advertisement

വ്യോമസേന വിമാനാപകടം; മലയാളികളടക്കം പതിമൂന്ന് പേരുടെ മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് എത്തിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും

June 13, 2019
Google News 1 minute Read

തകര്‍ന്നു വീണ എഎന്‍ 32 വിമാനത്തിലുണ്ടയിരുന്ന മൂന്ന് മലയാളികളടക്കം പതിമൂന്ന് പേരുടെ മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് എത്തിക്കുന്ന കാര്യത്തില്‍ ഉടന്‍ വ്യോമസേന അന്തിമ തീരുമാനമെടുക്കും. വിമാനം തകര്‍ന്നതിന്റെ കാരണം കണ്ടെത്താന്‍ ബ്‌ളാക്ക് ബോക്‌സും പരിശോധിക്കും.

ഇന്നലെയാണ് തകര്‍ന്നു വീണ വ്യോമസേനയുടെ എന്‍ 32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപത്തായി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വ്യോമസേനയുടെ വിദഗ്ധ സംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്.

വിമാനത്തില്‍ ഉണ്ടായിരുന്ന തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി സ്‌ക്വാഡ്രന്‍ ലീഡര്‍ വിനോദ്.കൊല്ലം അഞ്ചല്‍ സ്വദേശി സര്‍ജന്റ് അനൂപ് കുമാര്‍, കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി കോര്‍പ്പറല്‍ എന്‍ കെ ഷരിന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍.

മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് ‘ എത്തിക്കുന കാര്യത്തില്‍ വ്യോമസേന അന്തിമ തീരുമാനമെടുക്കും. എത്രയും പെട്ടെന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. തകര്‍ന്ന വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സും പരിശോധിക്കും. വിമാനം തകരാനുള്ള കാരണം കണ്ടെത്താനാണ് പരിശോധന. ജൂണ്‍ മൂന്നിന് അസമിലെ ജോര്‍ഹത്തില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ മേ ചുകയിലേക്ക് പുറപ്പെട്ടതായിരുന്നു എഎന്‍ 32 വിമാനം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here