Advertisement

അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

March 14, 2025
Google News 3 minutes Read
American Airlines flight on fire at Denver Airport america

അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ടെര്‍മിനല്‍ സിയിലെ ഗേറ്റ് C38ന് സമീപത്തുവച്ചാണ് വിമാനത്തില്‍ തീപടര്‍ന്നത്. യാത്രക്കാരെ വിന്‍ഡോ വഴി അടിയന്തരമായി പുറത്തിറക്കി. ആളപായമില്ല. (American Airlines flight on fire at Denver Airport america)

172 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രദേശിക സമയം വൈകീട്ട് 6.15ഓടെയായിരുന്നു സംഭവം. മുഴുവന്‍ പേരെയും വിമാനത്തില്‍ നിന്ന് സുരക്ഷിതരായി പുറത്തിറക്കിയെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു.

Read Also: പാവപ്പെട്ടവർക്ക് സൗജന്യ വസ്ത്രമെന്ന ആശയം; ജെ.സി.ഐ. സൗജന്യ ഡ്രസ് ബാങ്ക് പിന്നിട്ടത് മൂന്ന് വർഷങ്ങൾ

ഇന്ധന ചോര്‍ച്ചയുണ്ടാകുകയും ഇതിലേക്ക് തീ പടര്‍ന്നതുമാണ് അപകടത്തിന് കാരണമായതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് ഡെന്‍വറിലേത്. ഈ വിമാനത്താവളത്തില്‍ നിന്ന് ശരാശരി 1500 വിമാനങ്ങളാണ് ദിവസേനെ പറന്നുയരാറുള്ളത്.

Story Highlights : American Airlines flight on fire at Denver Airport america

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here