Advertisement

പാവപ്പെട്ടവർക്ക് സൗജന്യ വസ്ത്രമെന്ന ആശയം; ജെ.സി.ഐ. സൗജന്യ ഡ്രസ് ബാങ്ക് പിന്നിട്ടത് മൂന്ന് വർഷങ്ങൾ

March 13, 2025
Google News 1 minute Read

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ഠാണാവിലെ പാർക്ക് റോഡിൽ പ്രൊജക്ട് ഡയറക്ടർ നിഷിന നിസാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഡ്രസ് ബാങ്ക് മൂന്നാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം ജെ.സി.ഐ. നാഷണൽ വൈസ് പ്രസിഡന്റ് സൂര്യ നാരയണ വർമ്മ ഉദ്ഘാടനം ചെയ്തു.

മൂന്ന് വർഷ കാലയളവിനുള്ളിൽ ഇരിങ്ങാലക്കുടയിലേയും പരിസര പ്രദേശങ്ങളിലേയും നൂറ് കണക്കിന് പാവപ്പെട്ടവർ വസ്ത്രങ്ങൾ എടുക്കുന്നതിനായി ഡ്രസ് ബാങ്കിലെത്തിയിരുന്നു. ആരും വസ്ത്രമില്ലാതെ ബുദ്ധിമുട്ടരുത് എന്നതിന്റെ അടിസ്ഥാനത്തിൽ സൗജന്യമായി പാവപ്പെട്ടവർക്ക് അവരുടെ അളവിനനുസരിച്ച് വസ്ത്രങ്ങൾ തെരഞ്ഞെടുക്കാവുന്ന രീതിയിൽ ഡ്രസ് ബാങ്കിൽ സജ്ജീകരിച്ചിരിക്കുന്നു. രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ ഡ്രസ് ബാങ്കിൽ നിന്ന് അവരവർക്ക് ഇഷ്ടമുള്ള രീതിയിൽ വസ്ത്രങ്ങൾ എടുക്കാവുന്നതാണ്. പാവപ്പെട്ടവരെ ഉദ്ദേശിച്ച് നടത്തുന്ന ഡ്രസ് ബാങ്കിലേക്ക് വസ്ത്രങ്ങൾ നൽകാവുന്നതുമാണ് നമ്മുടെ വീടുകളിൽ പാകമില്ലാതെ ഇരിക്കുന്ന വസ്ത്രങ്ങളും മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കഴിയാവുന്ന ഉപയോഗിച്ച വസ്ത്രങ്ങളും ഡ്രസ് ബാങ്കിൽ സ്വീകരിക്കും.

ജെ.സി.ഐ. ലേഡി വിംഗ് ചെയർപേഴ്സൺ സീമ ഡിബിൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രൊജക്ട് ഡയറക്ടർ നിഷിന നിസാർ ആമുഖ പ്രസംഗം നടത്തി പ്രോഗ്രാം ഡയറക്ടർ കവിത ജെൻസൻ, ജെ.സി.ഐ. ചാപ്റ്റർ പ്രസിഡന്റ് ഡിബിൻ അമ്പൂക്കൻ, ജെ.എഫ്.ഐ.നിസാർ അഷറഫ്, സെകട്ടറി ഷിജു കണ്ടംകുളത്തി, ട്രഷറർ സോണി സേവ്യർ,സോൺ പ്രസിസന്റ് മെജോ ജോൺസൺ, മുൻ പ്രസിഡൻഡുമാരായ ടെൽസൺ കോട്ടോളി, ജെൻസൻ ഫ്രാൻസിസ്, സെനറ്റർ ഷാജു പാറേക്കാടൻ, ജോജോ മടവന എന്നിവർ പ്രസംഗിച്ചു.

Story Highlights : JCI Free Dress Bank celebrates three years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here