Advertisement

ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യം 2020ല്‍ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

June 13, 2019
1 minute Read

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യം 2020 ഓടെ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്. ഇതിനായി പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ 75-ാംമത് സ്വാതന്ത്ര്യ ദിനത്തിലായിരിക്കും ഇന്ത്യ മനുഷ്യനെ ബഹികാരാകാശത്തേക്ക് അയക്കുക എന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. മൂന്നു ബഹിരാകാശ യാത്രികരെ ഉള്‍പ്പെടുത്തിയുള്ള പദ്ധതിയ്ക്ക് 10,000 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്.

മനുഷ്യനെ വഹിക്കാന്‍ ശേഷിയുള്ള ബഹിരാകാശ പേടകം ആദ്യമായാണ് ഇന്ത്യ വിക്ഷേപിക്കാനൊരുങ്ങുന്നത്. 2018 ലെ സ്വാതന്ത്ര്യദിന പ്രഖ്യാപനത്തിലാണ്
നരേന്ദ്രമോദി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ ഈ പദ്ധതി നടപ്പാകുന്ന പക്ഷം സോവിയറ്റ് യൂണിയനും അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യമാറും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top