Advertisement

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം പരിശോധിക്കാന്‍ സിപിഐ തീരുമാനിച്ചു

June 13, 2019
1 minute Read

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം പരിശോധിക്കാന്‍ സിപിഐ തീരുമാനം. ബൂത്തടിസ്ഥാനത്തില്‍ ഇതിനെക്കുറിച്ച് പരിശോധന നടത്താന്‍ ജില്ലാ കൗണ്‍സിലുകളെ ചുമതലപ്പെടുത്തി. ഭരണഘടനാ വിധി നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ വിശ്വാസ സമൂഹത്തിലുണ്ടാക്കുന്ന പ്രതികരണങ്ങള്‍ മുന്‍കൂട്ടി കാണാന്‍ ഇടത് മുന്നണിക്ക് കഴിഞ്ഞില്ലെന്നും സിപിഐ വിലയിരുത്തി. ശബരിമലയില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പിലാക്കാന്‍ ഏത് ഗവണ്‍മെന്റും ബാധ്യസ്ഥരാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചര്‍ച്ച ചെയ്ത സിപിഐ സംസ്ഥാന കൗണ്‍സിലിലാണ് പരാജയം സംബന്ധിച്ച പരിശോധന നടത്താന്‍ തീരുമാനമുണ്ടായത്. ചരിത്രത്തില്‍ ആദ്യമായി എല്‍ഡിഎഫും – യുഡിഎഫും തമ്മില്‍ വോട്ട് ശതമാനത്തിലുള്ള അന്തരം 12% ആയി. ഇത് ഗൗരവമായി എടുത്ത് കൊണ്ട് ബൂത്തടിസ്ഥാനത്തില്‍ പരിശോധന നടത്താനാണ് തീരുമാനം. ഇതിന് സിപിഐ ജില്ലാ കൗണ്‍സിലുകളെ ചുമതലപ്പെടുത്തി.
ഇതിനു പുറമേ പാര്‍ട്ടി തോറ്റ നാല് സീറ്റുകളിലെ സാഹചര്യം പ്രത്യേകം പരിശോധിക്കും.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റത് രാഷ്ട്രീയ പരാജയം എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതിന് ചാലക ശക്തിയായത് ശബരിമല വിധിയാണ്. സുപ്രീം കോടതിയുടെ ഭരണാഘടനാ ബെഞ്ചിന്റെ വിധി നടപ്പിലാക്കാനുള്ള ബാധ്യത ഏതൊരു ഗവണ്‍മെന്റിനുമുണ്ട്. ഇടതുമുന്നണി കൂട്ടായെടുത്ത നിലപാടാണത്. അത് ശരിയുമാണെന്നാണ് പാര്‍ട്ടി നിലപാട്. എന്നാല്‍. ഭരണഘടനാ വിധി നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ വിശ്വാസ സമൂഹത്തിലുണ്ടാക്കുന്ന പ്രതികരണങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല എന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top