Advertisement

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ആലപ്പുഴയായി മാറിയെന്ന് എം.എം ഹസ്സൻ

June 13, 2019
Google News 0 minutes Read
mm hassan

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ഇപ്പോൾ  കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ആലപ്പുഴയായി മാറിയെന്ന് മുൻ കെപിസിസി അധ്യക്ഷൻ എം.എം.ഹസ്സൻ. ശബരിമല വിഷയത്തിൽ സിപിഐ നിലപാട് വസ്തു നിഷ്ഠമാണ്. അത് സിപിഎമ്മിന് ഇല്ലാതെ പോയത് നിർഭാഗ്യകരമാണെന്നും ഹസ്സൻ പറഞ്ഞു.

ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് മാറ്റേണ്ടതില്ലെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിലപാടോടുകൂടി ശബരിമല വീണ്ടും കലാപഭൂമിയാകുന്ന അവസ്ഥയുണ്ടാകും. കണ്ടാലും കൊണ്ടാലും പഠിക്കാത്ത പാർട്ടിയാണ് മാർക്‌സിസ്റ്റ് പാർട്ടിയെന്ന് ഇതോടെ ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞെന്നും എം.എം ഹസ്സൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here