Advertisement

ഈ അധ്യയനവര്‍ഷം സര്‍ക്കാര്‍-എയ്ഡഡ് മേഖലകളില്‍ പുതുതായി പ്രവേശനം നേടിയത് 1.63 ലക്ഷം കുട്ടികള്‍

June 13, 2019
Google News 1 minute Read

ഈ അധ്യയനവര്‍ഷം സര്‍ക്കാര്‍-എയ്ഡഡ് മേഖലകളില്‍ പുതുതായി പ്രവേശനം നേടിയത് 1.63 ലക്ഷം കുട്ടികള്‍.  ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലുള്ളപ്രാഥമിക വിലയിരുത്തലാണിത് .

അണ്‍-എയ്ഡഡ് മേഖലയില്‍ ഈ വര്‍ഷം 38,000 ലധികം കുട്ടികളുടെ കുറവുണ്ടായി. സര്‍ക്കാര്‍ മേഖലയില്‍ 11.69 ലക്ഷവും എയ്ഡഡ് മേഖലയില്‍ 21.58 ലക്ഷവും അണ്‍-എയ്ഡഡ് മേഖലയില്‍ 3.89 ലക്ഷവുമായി മൊത്തം 37.16 ലക്ഷം കുട്ടികളാണ് ‘സമ്പൂര്‍ണ’യില്‍ രേഖപ്പെടുത്തിയത്. അന്തിമവിശകലനം നടത്തി കണക്ക് ഔദ്യോഗികമായി പിന്നീട് പ്രസിദ്ധീകരിക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഖ്യാപിച്ചതിന് ശേഷം മൂന്ന് വര്‍ഷത്തിനുള്ളില്‍ 4.93 ലക്ഷം കുട്ടികളാണ് പൊതുവിദ്യാഭ്യാസമേഖലയില്‍ പുതുതായി വന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here