വായു ചുഴലിക്കാറ്റ്; ആശങ്ക അകലുന്നു; കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് ഗതി മാറുന്നു

വായു ചുഴലിക്കാറ്റിൽ ആശങ്ക കുറയുന്നു; കാറ്റ് ഗുജറാത്ത് തീരത്ത് നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് ഗതി മാറുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായി ഗുജറാത്തിൽ മൂന്ന് ലക്ഷത്തോളം പേരെ മാറ്റിപാർപ്പിച്ചു. കാറ്റ് തീരം തൊടുകയാണെങ്കിൽ മണിക്കൂറിൽ 135 മുതൽ 165 കി മി വേഗത വരെ വേഗത കൈവരിച്ചേക്കും.
ഗുജറാത്തിലെ തീരപ്രദേശങ്ങളായ കച്ച്, ദ്വാരക, വെരാവല്‍, ദിയു, പോര്‍ബന്ധര്‍ എന്നിവിടങ്ങളെ കാറ്റ് സാരമായി ബാധിച്ചേക്കും. 33 ബറ്റാലിയന്‍ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു.
നാശനഷ്ടങ്ങള്‍ ലഘൂകരിക്കാനുള്ള മുന്നൊരുക്കള്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തുടരുകയാണ്. സുരക്ഷ മുന്‍കരുതല്‍ അവലോകനം ചെയ്യാന്‍ ഉന്നതതലയോഗങ്ങള്‍ ചേരുന്നുണ്ട്. സാഹചര്യം തുടര്‍ച്ചയായി വിലയിരുത്തുന്നുണ്ടെന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചു. ഗുജറാത്തിലെ പലയിടങ്ങളിലും ഇത്തരേന്ത്യയിലും പൊടിക്കാറ്റും മഴയും ആരംഭിച്ചു. സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായി തീരമേഖലയോട് ചേര്‍ന്നുള്ള വിമാനത്താവളങ്ങള്‍ അടച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here