Advertisement

കേരള തീരത്ത് ഇന്നും കടൽക്ഷോഭമുണ്ടാകും : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

June 14, 2019
Google News 1 minute Read
okhi cyclone 417 people saved state to make pm understand bout the loss during ockhi

കേരള തീരത്ത് ഇന്നും കടൽക്ഷോഭമുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. രാത്രി 11.30 വരെ തീരപ്രദേശത്ത് 3.9 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു. പടിഞ്ഞാറു നിന്ന് മണിക്കൂറിൽ 35-50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.. തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണം.

അതേസമയം, ഇടവപ്പാതി തുടങ്ങി ഒരാഴ്ചയോളമായിട്ടും മഴ ശക്തമായിട്ടില്ല. കാലാവസ്ഥാ വകുപ്പിന്റെ ജൂൺ 12 വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ ലഭിച്ച മഴ ശരാശരിയിൽ നിന്ന് 30% കുറഞ്ഞു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ മാത്രമാണ് ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചത്.

ഇന്നുമുതൽ 15 വരെ ശക്തമായ മഴയ്ക്കു സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. കടൽഭോക്ഷത്തെ തുടർന്ന് 15 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ ഇതുവരെ 6 പേർ മരിച്ചു. 21 വീടുകൾ പൂർണമായും 279 വീടുകൾ ഭാഗികമായും തകർന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here