Advertisement

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ രാജ്യസഭ കാലാവധി ഇന്ന് അവസാനിക്കും

June 14, 2019
0 minutes Read

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ  രാജ്യസഭ കാലാവധി ഇന്ന് അവസാനിക്കും. അസമില്‍ നിന്നായിരുന്നു അദ്ദേഹം രാജ്യസഭയിലെത്തിയത്. നിലവില്‍ അസം നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍ എമാരുടെ എണ്ണം കുറവായതിനാല്‍ മന്‍മോഹനു രാജ്യസഭയില്‍ എത്താന്‍ കഴിയില്ല.
തമിഴ്‌നാട്ടില്‍ യുപിഎ ഘടക കക്ഷിയായ ഡിഎംകെയുടെ പിന്തുണയോടെ രാജ്യസഭയിലെത്താനുള്ള ശ്രമം നടക്കുന്നുണ്ട്.

1991മുതല്‍ അസമില്‍ നിന്നുള്ള രാജ്യസഭ എംപിയാണ് മന്‍മോഹന്‍ സിങ്. 2013 മെയ് 30നാണു ഏറ്റവും ഒടുവില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.  കോണ്‍ഗ്രസ് മിക്കപ്പോഴും കേന്ദ്രം ഭരിക്കുകയും ഭൂരിഭാഗം സംസ്ഥാനങ്ങളില്‍ അധികാരവും ഉണ്ടായിരുന്ന കാലത്താണ് മന്‍മോഹനെ പോലുള്ള നേതാക്കള്‍ തുടര്‍ച്ചയായി രാജ്യസഭയിലെത്തിയത്. എന്നാല്‍ അസമില്‍ ആവശ്യത്തിന് എം എല്‍എമാരില്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഭരണമുള്ള മറ്റൊരു സംസ്ഥാനം കയ്യിലില്ലാതാണ് ഇപ്പോഴത്തെ വെല്ലുവിളി.

43 എം എല്‍ എമാരുടെ പിന്തുണ വേണ്ടിടത് 25 കോണ്‍ഗ്രസ് എംഎല്‍എമാര്‍ മാത്രമാണ് അസ്സം നിയമസഭയിലുള്ളത്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക, മധ്യ പ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍,പഞ്ചാബ് എന്നി സംസ്ഥാനങ്ങളില്‍ നിലവില്‍ ഒഴിവുകളില്ല.  ജൂലൈ 24ന് ഒഴിവ് വരുന്ന തമിഴ് നാട്ടിലെ 6 സീറ്റുകളില്‍  മൂന്നെണ്ണം ഡിഎംകെക്ക് ലഭിക്കും.  ഒരു സീറ്റ് എംഡിഎംകെയുടെ വൈക്കോയ്ക്ക് നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ള രണ്ട് സീറ്റില്‍ കോണ്‍ഗ്രസിന് കൂടി പ്രാതിനിധ്യം നല്‍കാന്‍ തമിഴ്‌നാട് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇതുവരെ രാജ്യസഭാ സീറ്റ് ചര്‍ച്ച സ്റ്റാലിനുമായി നടത്തിയിട്ടില്ല. ആ സീറ്റ് ലഭിച്ചെങ്കില്‍ മാത്രമേ മുന്‍ പ്രധാന മന്ത്രിക്ക് വീണ്ടും രാജ്യ സഭയിലെത്താനാകു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top