മലയാളത്തിന്റെ അനശ്വര നടന്‍ സത്യന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നു

മലയാളത്തിന്റെ എക്കാലത്തെയും അനശ്വര നടന്‍ സത്യന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സത്യനായി അഭിനയിക്കുന്നത് നടന്‍ ജയസൂര്യയാണ്. അടുത്ത വര്‍ഷം ആദ്യം സിനിമ തീയറ്ററിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. തിരുവനന്തപുരത്തു നടന്ന സത്യന്‍ അനുസ്മരണചടങ്ങിലാണ് അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം പറഞ്ഞത്.
1971 ജൂണ്‍15നാണു സത്യനെന്ന മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കലാകാരന്‍ ഓര്‍മ്മയായത്. നാല്‍പ്പത്തിയെട്ട് വര്‍ഷം പിന്നിട്ടിട്ടും മലയാളികളുടെ മനസില്‍ സത്യന്‍ മാഷ് ഇന്നും അനശ്വരനാണ്. ആകാരംഗാംഭീര്യവും ,അഴകുമില്ലെങ്കിലും സിനിമാ നടനാകാമെന്ന് മലയാള സിനിമയില്‍ ആദ്യമായി തെളിയിച്ച നടനാണ് സത്യന്‍. സൂക്ഷ്മ ഭാവാഭിനയംകൊണ്ട് മലയാളിയെ അമ്പരപ്പിച്ച മാനുവേല്‍ സത്യനേശന്‍ നാടാരുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത് നടന്‍ ജയസൂര്യയാണ്.
രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന സിനിമ ഫ്രൈഡേ ഫിലിംസിന്റെബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്. കെജി സന്തോഷിന്റെ കഥക്ക് ബി ടി അനില്‍കുമാറും കെജി സന്തോഷും രതീഷ് രഘുനന്ദനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. സത്യന്റെ നാല്‍പ്പത്തിയെട്ടാം ചരമദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിലായിരുന്നു ചിത്രത്തിന്റെപ്രഖ്യാപനം.
അഭിനയ ചക്രവര്‍ത്തിയെ അവതരിപ്പിക്കാന്‍ കഴിയുന്നത് ഭാഗ്യമായാണ് കാണുന്നതെന്ന് നടന്‍ ജയസൂര്യ പറഞ്ഞു. സത്യന്‍ എന്ന സിനിമാ നടനപ്പുറം സത്യന്റെ ജീവിതത്തിലെ മിക്ക സംഭവങ്ങളും ചിത്രത്തിലുണ്ടാകുമെന്നു സംവിധായകന്‍ രതീഷ് രഘുനന്ദന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here