മിഥുനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്നു തുറക്കും

മിഥുനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്നു തുറക്കും. വൈകുന്നേരം 5 ന് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപം തെളിക്കും.

പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ അഗ്നി പകർന്ന ശേഷം മാത്രമെ ഇരുമുടികെട്ടേന്തിയ അയ്യപ്പഭക്തരെ പതിനെട്ടാംപടികയറി ദർശനം നടത്താൻ അനുവദിക്കുകയുള്ളൂ. നട തുറക്കുന്ന ദിവസം പൂജകൾ ഒന്നും ഉണ്ടാകില്ല. 20നു നട അടക്കും.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top