വായു ചുഴലിക്കാറ്റിന് വീണ്ടും ദിശാമാറ്റം സംഭവിക്കും : കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ്

വായു ചുഴലിക്കാറ്റിന് വീണ്ടും ദിശാമാറ്റം സംഭവിക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ്. നിലവിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ ഒമാൻ തീരത്തേയ്ക്ക് നീങ്ങുന്ന കാറ്റ് എതിർദിശയിലേക്ക് തിരിയാൻ സാധ്യത ഉള്ളതായി കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് മന്ത്രാലയം സെക്രട്ടറി എം രാജീവൻ അറിയിച്ചു. ജൂൺ 17 നോ 18 നൊ ഗുജറാത്തിന്റെ കച്ച് തീര മേഖലകളിലേക്ക് മടങ്ങി വരുമെന്നാണ് മുന്നറിയിപ്പ്.
ചുഴിക്കാറ്റിന്റെ തീവ്രത കുറയുമെങ്കിലും കനത്ത മഴയും കാറ്റും ഉണ്ടാകുമെനും ഭൗമശാസ്ത്ര വകുപ്പ് അറിയിച്ചു. എന്നാൽ കാറ്റിന്റെ സഞ്ചാരപദം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും ആശങ്ക വേണ്ടെന്നും ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ഗുജറാത്തിന് പുറമേ മുംബൈ, ഗോവ ഉൾപ്പടെയുള്ള തീരമേഖലകളിൽ ‘വായു’ പ്രഭാവത്തിൽ മഴ തുടരുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here