വള്ളികുന്നത്ത് വനിത പോലീസുകാരിയെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി

മാവേലിക്കര വള്ളികുന്നത്ത് വനിത പോലീസുകാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു.ഡ്യൂട്ടി മടങ്ങും വഴിയാണ് സംഭവം

മാവേലിക്കര വള്ളിക്കുന്നം സ്വദേശി സൗമ്യയെ(31) ആണ് ആക്രമിച്ചത്. ബൈക്കിലെത്തിയ യുവാവ് ആക്രമിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. അക്രമിയെ പോലീസ് പിടികൂടി ചോദ്യം ചെയ്യുകയാണ്. എറണാകുളം കാക്കനാട് സ്വദേശി അജാസ് ആണ് ആക്രമണത്തിനു പിന്നില്‍, ഇയാള്‍ പോലീസ് സേനയില്‍ ഉള്ള ആളാണോ എന്ന കാര്യത്തിലും സംശയമുണ്ട്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന സൗമ്യയെ പിന്നാലെയെത്തിയ ഇയാള്‍ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സൗമ്യയെ ഇയാള്‍ വടിവാളുകൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.  മൂന്നു കുട്ടികളുടെ അമ്മയാണ് സൗമ്യ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്.

 

 ‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top