ഹെൽമറ്റില്ലാതെ ബൈക്ക് യാത്ര; ഒറ്റ ദിവസം കൊണ്ട് പിടിയിലായത് 305 പൊലീസുകാർ

ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതിനെത്തുടർന്ന് ഒറ്റ ദിവസം കൊണ്ട് പിടിയിലായത് 305 പൊലീസുകാർ. ഉത്തർ പ്രദേശിലെ ലഖ്നൗവിൽ നടന്ന പരിശോധനയിലാണ് ഇത്രയധികം പൊലീസുകാർ കുടുങ്ങിയത്. 155 എസ്ഐമാരുൾപ്പെടെയാണ് ഈ കണക്ക്. പിടിക്കപ്പെട്ടവരിലധവും യൂണിഫോമിലായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലഖ്‌നൗ സീനിയര്‍ പൊലീസ് സൂപ്രണ്ട് കലാനിധി നൈതാനിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച പകലായിരുന്നു പരിശോധന. യാതൊരു ഇളവും പരിഗണനയും പൊലീസുകാര്‍ക്കു നല്‍കരുതെന്ന് ഇദ്ദേഹം പരിശോധകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സമൂഹത്തിനു മാതൃകയാകേണ്ടവരാണ് പൊലീസ് എന്നതിനാലാണ് അവരുടെ റൂട്ടില്‍ പ്രത്യേകം പരിശോധന നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒറ്റ ദിവസം കൊണ്ട് 3,117 പേരാണ് നിയമ ലംഘനം നടത്തിയതു വഴി കുടുങ്ങിയത്. ഇവരില്‍ നിന്ന് 1.38 ലക്ഷം രൂപ പിഴയീടാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here