Advertisement

കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി യോഗം ഇന്ന് കോട്ടയത്ത്; യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുത്തേക്കും

June 16, 2019
0 minutes Read

ജോസ് കെ മാണിയെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കാന്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും. മാണി വിഭാഗം വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ജോസഫ് വിഭാഗം തീരുമാനിച്ചു. യോഗശേഷം ചെയര്‍മാനെ പ്രഖ്യാപിക്കുന്നതോടെ കേരള കോണ്‍ഗ്രസ് വഴിപിരിയും.

ജോസ് കെ മാണിയെ ചെയര്‍മാനായി പ്രഖ്യാപിക്കുന്നതിനെപ്പം ശക്തി പ്രകടനത്തിനുള്ള അവസരമായാണ് മാണി വിഭാഗം ഇന്നത്തെ യോഗത്തെ കാണുന്നത്. പരമാവധി പേരെ ഒപ്പം നിര്‍ത്താന്‍ ജോസ് കെ മാണി പക്ഷം പൂര്‍ണ്ണ സജ്ജരായി. വിവിധ ജില്ലകളില്‍ നിന്ന് പ്രവര്‍ത്തകരെ കോട്ടയത്ത് എത്തിക്കും.

യോഗശേഷം പ്രഖ്യാപനം ഉണ്ടാകുന്നതോടെ പാര്‍ട്ടി രണ്ട് വഴിക്കാകും. യോഗത്തില്‍ പങ്കെടുക്കുന്ന ജനപ്രതിനിധികള്‍ക്കെതിരെ അയോഗ്യത നടപടി സ്വീകരിക്കാനാണ് ജോസഫിന്റെ നീക്കം. മാണി വിഭാഗത്തെ നേതാക്കളെ വലയിലാക്കാനുള്ള ജോസഫിന്റെ നീക്കങ്ങള്‍ ഏറെക്കുറെ ഫലം കണ്ടിരുന്നു. സിഎഫ് തോമസിനും, ജോയ് എബ്രഹാമിനും പുറമെ തോമസ് ഉണ്ണിയാടനും ജോസഫിനൊപ്പമാണ്.

കൂടുതല്‍ നേതാക്കള്‍ മറുകണ്ടം ചാടുമെന്ന ഭീതിയിലാണ് ജോസ് കെ മാണിയുടെ തിരക്കിട്ട നീക്കം. പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നതോടെ മേല്‍വിലാസവും ചിഹ്നവും സ്വന്തമാക്കാനുള്ള പോരാട്ടം കോടതിക്കു മുന്നിലെത്തിയേക്കും. വീണ്ടും കേരള കോണ്‍ഗ്രസ് പിളരുമ്പോള്‍ വളര്‍ച്ച ആര്‍ക്കാകുമെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top