Advertisement

‘നിസാരമെന്ന് വ്യാഖ്യാനിക്കാവുന്ന നടപടികൾ ജനങ്ങളുടെ അവിശ്വാസത്തിന് കാരണമാകും’; മുഖ്യമന്ത്രിക്ക് വി എസിന്റെ കത്ത്

June 16, 2019
Google News 0 minutes Read

ഇടത് സർക്കാരിന്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് മുതിർന്ന സിപിഐഎം നേതാവും ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാനുമായ വി എസ് അച്യുതാനന്ദൻ. പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുക, ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാർട്ടൂൺ പുരസ്‌ക്കാരത്തിൽ സർക്കാർ ഇടപെടുക, കുന്നത്തുനാട് നിലം നികത്തലടക്കം കേരളത്തിൽ നടക്കുന്ന നിലം നികത്തലുകളിലും കയ്യേറ്റങ്ങളിലുമെല്ലാം വേണ്ടത്ര ജാഗ്രത പുലർത്താതിരിക്കുക എന്നീ കാര്യങ്ങളിൽ ഗൗരവമായ പുനഃപരിശോധന ആവശ്യമാണെന്ന് കാണിച്ചാണ് വി എസ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

നിരാസമെന്ന് വ്യാഖ്യാനിക്കാവുന്ന നടപടികൾ ജനങ്ങളുടെ അവിശ്വാസത്തിന് കാരണമാകുമെന്ന് വി എസ് പറയുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിലും ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കാര്യത്തിലും, നിലം നികത്തലുകളുടെ കാര്യത്തിലുമെല്ലാം ഇടതുപക്ഷ നിലപാടുകൾ വ്യക്തമാണ്. അത്തരം കാര്യങ്ങളിൽ സംഭവിക്കുന്ന പിഴവുകൾ ജനവിശ്വാസം നഷ്ടപ്പെടുത്തുമെന്ന് വിഎസ് ചൂണ്ടിക്കാട്ടി.

അതേസമയം, ഭൂമി രജിസ്‌ട്രേഷന് ആധാർ നിർബന്ധമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വി എസ് റവന്യൂ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here