Advertisement

പാലാരിവട്ടം മേൽപ്പാലത്തിൽ ഇ ശ്രീധരന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം പരിശോധന നടത്തി

June 17, 2019
Google News 0 minutes Read

കൊച്ചി പാലാരിവട്ടം മേൽപ്പാലത്തിൽ ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പരിശോധന നടത്തി. രാവിലെ എട്ട് മണിയോടെ ആരംഭിച്ച പരിശോധന മൂന്നു മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്. പാലത്തിന്റെ അടിഭാഗത്തും മുകൾഭാഗത്തും സംഘം പരിശോധന നടത്തി.

ബലക്ഷയം കണ്ടെത്തിയ പാലാരിവട്ടം മേൽപ്പാലത്തിൽ ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് മണിക്കൂർ നീണ്ട പരിശോധനയാണ് നടത്തിയത്. കാൺപൂർ ഐഐടിയിൽ നിന്നുള്ള ഡോ. മഹേഷ് ടണ്ടനും ചെന്നൈ ഐഐടിയിലെ വിദഗ്ധൻ അളക സുന്ദരവും സംഘത്തിലുണ്ട്. പാലം നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ചെന്നൈ ഐഐടി നേരത്തെ തന്നെ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

അറ്റകുറ്റ പണികൾ പൂർത്തിയാക്കി പാലാരിവട്ടം മേൽപ്പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഇ ശ്രീധരന്റെ ഉപദേശം തേടിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പാലം ഒരു കോൺക്രീറ്റ് സ്‌പെഷ്യലിസ്റ്റിനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് ഇ ശ്രീധരൻ നിർദ്ദേശിച്ചിരുന്നു. ശ്രീധരന്റെ നേതൃത്വത്തിൽ തന്നെ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ആവശ്യപെട്ട സാഹചര്യത്തിലാണ് വിദഗ്ധർക്കൊപ്പം പരിശോധന നടത്തിയത്. ഇ ശ്രീധരനും സംഘവും നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ തുടർ നടപടികൾ തീരുമാനിക്കുക.

മേൽപ്പാലം പൂർണമായി പൊളിച്ചുമാറ്റണോ അറ്റകുറ്റപ്പണി നടത്തി ഉപയോഗ യോഗ്യമാക്കാറ്റാൻ പറ്റുമോ എന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതും ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം എത്തിച്ചേരുന്ന നിഗമനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. അതേസമയം പാലത്തിന്റെ നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. ചോദ്യം ചെയ്യേണ്ട ഉദ്യോഗസ്ഥർക്ക് വിജിലൻസ് നോട്ടീസ് അയച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here