വിഷൻ 2030 ന്റെ ഭാഗമായി ജുഡീഷ്യറി സേവനങ്ങൾ ലോകോത്തരമാക്കാനൊരുങ്ങി അബുദാബി കോടതി

വിഷൻ 2030 ന്റെ ഭാഗമായി ജുഡീഷ്യറി സേവനങ്ങൾ ലോകോത്തരമാക്കുക എന്ന ലക്ഷ്യവുമായി അബുദാബി കോടതി. ലോകത്തെ പ്രധാന ഭാഷകളിലെല്ലാം തൽസമയ ഭാഷാ വിവർത്തന സംവിധാനം ഏർപ്പെടിത്തികൊണ്ടാണ് അബുദാബി കോടതി ലോകോത്തര നിലവാരത്തിലേക്കുയരുന്നത്.

അബുദാബി കോടതി ഏർപ്പെടുത്തിയ പുതിയ സംവിധാനം അറബ് ഭാഷ വശമില്ലാത്ത ഇന്ത്യക്കാർ ഉൾപ്പെടെ നിരവിധി വിദേശികൾക്ക് പ്രയോജനപ്രദമാകുന്നു.തത്സമയ ഭാഷാ വിവർത്തന സേവനത്തിലൂടെ വിവിധ ഭാഷകൾ സംസാരിക്കുന്നവർക്ക് പരാതികൾ സമർപ്പിക്കാനും തുടർനടപടികൾക്കും ഈ സേവനം സഹായകരമാകുമെന്ന് അധികൃതർ കരുതുന്നു .

ലോകത്തെ പ്രധാന ഭാഷകളിലെല്ലാം തൽസമയ ഭാഷ വിവർത്തന സംവിധാനം ഏർപ്പെടുത്തിയതോടൊപ്പം വീഡിയോ കോൺഫറൻസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.അറ്റസ്റ്റേഷൻ, ഡോക്യുമെന്റേഷൻ വിഭാഗത്തിലും വിവർത്തകരുടെ സേവനം ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. യു എ ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയും അബുദാബി ജുഡീഷ്യൽ വകുപ്പ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് വിദേശികൾക്ക് ഏറ്റവും സഹായകമായ ഈ സേവനം ആവിഷ്‌കരിച്ചത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top