Advertisement

സൗദി അറേബ്യയിൽ കാർ ഇറക്കുമതി കഴിഞ്ഞ വർഷം 20 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്

June 17, 2019
0 minutes Read

സൗദി അറേബ്യയിൽ കാർ ഇറക്കുമതി കഴിഞ്ഞ വർഷം 20 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. പതിനാല് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഇറക്കുമതിയാണ് രേഖപ്പെടുത്തിയത്. ഇറക്കുമതി ചെയ്ത വാഹന വിലയുടെ മൂല്യത്തിൽ 18 ശതമാനം കുറവുണ്ടെന്നും സൗദി കസ്റ്റംസ് അതോറിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കി.

സൗദിയിൽ വനിതകൾക്ക് വാഹനം ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചതോടെ വാഹന വിപണി സജീവമാകുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ കഴിഞ്ഞ വർഷം കാർ ഇറക്കുമതിയിൽ 20.5 ശതമാനം കുറവ് രേഖപ്പെടുത്തി. 4.4 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തത്. 2017ൽ ഇത് 5.54 ലക്ഷമായിരുന്നു. 2017നെ അപേക്ഷിച്ച് 2018ൽ ഇറക്കുമതിയിൽ 803 കോടി റിയാലിന്റെ കുറവുണ്ട്.

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളിൽ 87.8 ശതമാനവും കാറുകളാണ്. 10 ശതമാനം ലോറികളും 1.9 ശതമാനം ബസുകളുമാണ്. കഴിഞ്ഞ വർഷം 3.87 ലക്ഷം കാറുകൾ ഇറക്കുമതി ചെയ്തു. 2017 ൽ 4.75 ലക്ഷം കാറുകളാണ് ഇറക്കുമതി ചെയ്തത്.

പെട്രോളിന് ഉണ്ടായ വില വർധനവ്, വിദേശികളുടെ കൊഴിഞ്ഞ് പോക്ക് എന്നിവയും വാഹന വിപണിയിൽ മാന്ദ്യം നേരിടാൻ ഇടയാക്കിയിട്ടുണ്ട്. അതേസമയം, ഓൺലൈൻ ടാക്‌സി സേവനം വ്യാപകമായതും വാഹന വിപണിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top