ബീഹാറിൽ മസ്തിഷ്‌കജ്വരം; മരിച്ച കുട്ടികളുടെ എണ്ണം നൂറ് കവിഞ്ഞു

ബീഹാറിൽ മസ്തിഷ്‌കജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം നൂറ് കവിഞ്ഞു. മസ്തിഷ്‌ക ജ്വരത്തെ ക്കുറിച്ച് വേണ്ടത്ര ബോധവൽക്കരണം നടത്തിയില്ലെന്ന് ആരോപിച്ച് സാമൂഹിക പ്രവർത്തക തമന്ന ഹാഷ്മി കേന്ദ്ര സംസ്ഥാന ആരോഗ്യ മന്ത്രിമാർക്കെതിരെ പരാതി നൽകി. മുസാഫർപൂർ ചീഫ് ജുഡീഷ്യൽ കോടതിയിലാണ് പരാതി നൽകിയത്.
മരണ സംഖ്യ ഉയരുന്നതിൽ കടുത്ത ഭീതിയിലാണ് ബീഹാർ.മസ്തിഷ്‌ക ജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം 100 കടന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്ന അവസ്ഥമൂലമാണ് കുട്ടികൾ മരിച്ചിരിക്കുന്നത്.മുസഫർപൂരിലും പരിസര പ്രദേശങ്ങളിൽ നിന്നുള്ള ഒന്നിനും പത്ത് വയസിനും ഇടക്കുള്ള കുട്ടികളാണ് മരിച്ചവരിൽ ഏറെയും.നിരവധി കുട്ടികൾ ആശപപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെട്ടുത്തിയെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുമ്പോഴും അസുഖം വ്യാപിക്കുന്നതിന്റെ കാരണം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
മസ്തിഷ്‌ക ജ്വരത്തിനെതിരെ മതിയായ ബോധവത്ക്കരണം നടത്തിയില്ലെന്ന് ആരോപിച്ച് സാമൂഹിക പ്രവർത്തക തമന്ന ഹാഷ്മികേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധനെതിരെയും ബീഹാർ ആരോഗ്യ മന്ത്രി മംഗൾ പാണ്ഡെക്കെതിരെയും പരാതി നൽകി. മൂസാഫർപൂർ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നൽകിയത്.പരാതി ജൂൺ 24ന് കോടതി പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here