Advertisement

ബിഹാറിൽ മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികൾ മരിച്ച സംഭവം; കേന്ദ്ര ആരോഗ്യ മന്ത്രിക്കെതിരെ കേസ്

June 17, 2019
1 minute Read

ബിഹാറിൽ മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ, ബിഹാർ ആരോഗ്യ മന്ത്രി മംഗൾ പാണ്ഡെ എന്നിവർക്കെതിരെ കേസ്. മസ്തിഷ്‌ക്കജ്വരത്തെ കുറിച്ച് മതിയായ ബോധവൽക്കരണം നടത്തിയില്ലെന്ന് പരാതിയുണ്ട്. സാമൂഹിക പ്രവർത്തക തമന്ന ഹാഷ്മിയാണ് മുസാഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് കൊടുത്തത്.

അതേസമയം, ബിഹാറിലെ മുസഫർപൂരിൽ മസ്തിഷ്‌കജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം നൂറായി. ഏഴുപേരാണ് ഇന്ന് മരിച്ചത്. നൂറിലേറെ കുട്ടികൾ ചികിത്സയിലുണ്ട്. ഇന്നലെ മാത്രം 20 കുട്ടികൾ മരിച്ചു.

Read Also : മസ്തിഷ്‌കജ്വരം; ബിഹാറിൽ മരിച്ച കുട്ടികളുടെ എണ്ണം നൂറായി

ജൂൺ ആദ്യവാരമാണ് മുസഫർപൂരിൽ മസ്തിഷ്‌കജ്വരം പടർന്നുപിടിച്ചത്. അസുഖം പടരുമ്പോഴും മതിയായ നടപടി സ്വീകരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. മുസഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളെജിൽ മാത്രം 83 കുട്ടികളാണ് രോഗം ബാധിച്ച് മരിച്ചത്. കെജരിവാൾ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 17 കുട്ടികളും മരിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top