കേരള കേണ്‍ഗ്രസ് പിളര്‍പ്പിനു പിന്നാലെ പാര്‍ട്ടി മേല്‍വിലാസവും ചിഹ്നവും സ്വന്തമാക്കാന്‍ ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങള്‍ നിയമ പോരാട്ടത്തിലേക്ക്

പിളര്‍പ്പിന് പിന്നാലെ പാര്‍ട്ടി മേല്‍വിലാസവും ചിഹ്നവും സ്വന്തമാക്കാന്‍ ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങള്‍ നിയമ പോരാട്ടത്തിലേക്ക്. ചെയര്‍മാനെ കണ്ടെത്തിയെന്നറിയിച്ച് ജോസ് കെ മാണി അനുകൂലികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ഇത് വിമത പ്രവര്‍ത്തനമാണെന്നാരോപിച്ച് പരാതി നല്‍കാനാണ് ജോസഫിന്റെ നീക്കം. ജോസ് കെ മാണി അനാവശ്യ തിടുക്കം കാട്ടിയെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍.
പിളര്‍പ്പ് യാഥാര്‍ത്ഥ്യമായതോടെ കേരള കോണ്‍ഗ്രസ് എമ്മിന്റെ ഔദ്യോഗിക അവകാശി ആരെന്ന ചോദ്യത്തിനാണ് ഇനി ഉത്തരമുണ്ടാകേണ്ടത്. പാര്‍ട്ടിയുടെ പേരും ഓഫീസുകളും, ചിഹ്നവും സ്വന്തമാക്കാനുള്ള പോരാട്ടത്തിന് ഇരു വിഭാഗങ്ങളും അരയും തലയും മുറുക്കി. സംസ്ഥാന കമ്മറ്റി ചേര്‍ന്ന് ചെയര്‍മാനായി ജോസ് കെ മാണിയെ തീരുമാനിച്ചെന്ന് മാണി വിഭാഗം ഇന്നലെ തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചു. യോഗം ഭരണഘടനാ വിരുദ്ധവും വിമത പ്രവര്‍ത്തനവുമാണെന്ന് കാട്ടി ജോസഫും ഇന്ന് കത്ത് നല്‍കിയേക്കും. മുന്നറിയിപ്പ് നല്‍കിയിട്ടും യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍കളെ അയോഗ്യരാക്കണമെന്നും ആവശ്യമുണ്ട്. അവകാശവാദങ്ങള്‍ കോടതിക്കു മുന്നിലെത്തുമെന്നതിലും തര്‍ക്കമില്ല. ഇതിനിടെ ജോസ് കെ മാണി വിഭാഗത്തിന്റേത് അനാവശ്യ തിടുക്കമാണെന്ന വിമര്‍ശനം യോഗത്തില്‍ നിന്ന് വിട്ടു നിന്ന മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ചു. ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസിന് പുറമെ, ജോയ് എബ്രഹാം തോമസ് ഉണ്ണിയാടന്‍, മുന്‍ എംഎല്‍എ വിക്ടര്‍ ടി തോമസ്, കൊല്ലം, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടുമാരായ അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, കൊട്ടാരക്കര പൊന്നച്ചന്‍ തുടങ്ങിയ നേതാക്കളാണ് മാണി വിഭാഗത്തില്‍ നിന്ന് അകന്നത്. സഭയില്‍ ഇരുവിഭാഗം എം എല്‍ എമാരുടെയും നീക്കമെന്തെന്നും ഇന്നറിയാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here