മലപ്പുറത്ത് റാഗിങ്ങിനിടെ വിദ്യാർത്ഥിക്ക് ക്രൂരമർദനം

മലപ്പുറം പാണക്കാട് റാഗിങ്ങിനിടെ വിദ്യാർത്ഥിക്ക് ക്രൂരമർദനം. പ്ലസ് വൺ വിദ്യാർത്ഥിയെ +2 വിദ്യാർത്ഥികൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കറ്റ വിദ്യാർത്ഥിയെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
മലപ്പുറം പാണക്കാട് ഡിയുഎച്ച്എസ്എസിലെ പ്ലസ് വൺ കോമേഴ്‌സ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. കോട്ടപ്പടി പള്ളിക്കര വളപ്പിൽ ഷാജിയുടെ മകൻ മുഹമ്മദ് അനസിനോട് റാഗിങ്ങിനിടെ താടി വടിക്കണമെന്ന് സീനിയർ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. നൽകിയ സമയപരിധിക്ക് ശേഷവും അനസ് താടി വടിക്കാതെ ക്ലാസ്സിൽ എത്തിയത്തോടെ ക്ലാസ് വിട്ട് വരുന്ന സമയത്ത് മർദ്ദിച്ചു എന്നാണ് പരാതി. സംഘം ചേർന്നുള്ള ആക്രമണത്തിൽ വിദ്യാർത്ഥിയുടെ മൂക്കിനും കണ്ണിനും സാരമായ പരിക്കുണ്ട്. മർദ്ദിച്ച സംഘം നിരന്തരമായി അനസിനെ ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് ഷാജി പറഞ്ഞു.
കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയെ പരിക്ക് ഗുരുതരമായതിനാൽ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പിതാവ് മലപ്പുറം പൊലീസിൽ പരാതി നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here