വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം; സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സുനില്‍കുമാറിനെ ഇന്ന് ചോദ്യം ചെയ്യും

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സുനില്‍കുമാറിനെ ഇന്ന് ചോദ്യം ചെയ്യും. റിമാന്‍ഡില്‍ കഴിയുന്ന സുനില്‍ കുമാറിനെ കാക്കനാട് ജയിലിലെത്തിയാകും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുക. അതേ സമയം സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ വിഷ്ണു സോമസുന്ദരം കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്‍പില്‍ കീഴടങ്ങും.
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസും ബാലഭാസ്‌കറിന്റെ അപകടമരണവും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതിന് ഭാഗമായാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സുനില്‍കുമാറിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. സ്വര്‍ണക്കടത്തു കേസില്‍ ഡിആര്‍ഐ അറസ്റ്റ് ചെയ്ത ആദ്യ രണ്ടു പേര്‍ സുനില്‍കുമാറും,സെറീന ഷാജിയുമായിരുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തും സ്വര്‍ണക്കടത്തു കേസിലെ പ്രതിയുമായ പ്രകാശ് തമ്പിയുടെ ബന്ധുവാണ് സുനില്‍കുമാര്‍.
പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു. ബാലഭാസ്‌കറുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നോയെന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. കാക്കനാട് ജയിലില്‍ വെച്ചാണ് ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സുനില്‍കുമാറിനെ ചോദ്യം ചെയ്യുന്നത്. ഡിആര്‍ഐ അന്വേഷിക്കുന്ന സ്വര്‍ണക്കടത്തു കേസിലെ പ്രതി വിഷ്ണു സോമസുന്ദരം കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ ഇന്ന് കീഴടങ്ങും. വിഷ്ണുവിനെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here