‘പ്ലീസ്, ഒന്ന് ഔട്ടായിത്താ’; കോലിക്കു മുന്നിൽ കൈകൂപ്പി ഇമാദ് വാസിം: വീഡിയോ

ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൽ ഇന്ത്യ ഉജ്ജ്വല ജയം സ്വന്തമാക്കിയതിൻ്റെ അവശേഷിപ്പുകൾ തുടരുകയാണ്. ഏറ്റവും അവസാനമായി ഇന്ത്യൻ നായകൻ വിരാട് കോലിക്കു മുന്നിൽ കൈകൂപ്പി നിൽക്കുന്ന പാക്ക് ഓൾറൗണ്ടർ ഇമാദ് വാസിമിൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

കോലി വിക്കറ്റുകൾക്കിടയിൽ റണ്ണിനായി ഓടുന്നതിനിടെയാണ് ഇമാദിൻ്റെ കൈകൂപ്പൽ. ഇമാദ് കോലിയോട് പറയുന്നത് എന്താണെന്ന് വ്യക്തമല്ലെങ്കിലും എങ്ങനെയെങ്കിലും ഒന്ന് ഔട്ടാകാമോ എന്നാണ് ചോദ്യമെന്ന് സോഷ്യൽ മീഡിയ പറയുന്നു.

മത്സരത്തിൽ 77 റൺസെടുത്ത കോലി രോഹിതുമായി 98 റൺസിൻ്റെ കൂട്ടുകെട്ടും പടുത്തുയർത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top