ജാലവിദ്യക്കിടെ നദിയിൽ കാണാതായ മജീഷ്യൻ ചഞ്ചൽ ലഹ്രിയുടെ മൃതദേഹം കണ്ടെത്തി

ജാലവിദ്യക്കിടെ നദിയിൽ കാണാതായ മജീഷ്യൻ ചഞ്ചൽ ലഹ്രിയുടെ മൃതദേഹം കണ്ടെത്തി. കാണാതായ സ്ഥലത്ത് നിന്നും ഒരു കിമി മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഹാരി ഹുദിനിയുടെ ലോക പ്രശസ്ഥ ജാലവിദ്യ കാണിക്കുന്നതിനിടെയായിരുന്നു ചഞ്ചലിന്റെ ദാരുണാന്ത്യം.

കൊൽക്കത്തയിലെ ഹൂബ്ലി നദിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. മാന്ത്രികനെ കൈകാലുകൾ കെട്ടി ബന്ധനസ്ഥനാക്കി വെള്ളത്തിലാഴ്ത്തുന്നതും നിമിഷങ്ങൾക്കുള്ളിൽ പൂട്ടെല്ലാം പൊട്ടിച്ച് രക്ഷപ്പെടുന്നതുമാണ് മാജിക്.

ചഞ്ചൽ ലാഹിരിയെ ബോട്ടിൽ നദീമധ്യത്തിലെത്തിച്ച ശേഷം കൈകാലുകൾ ചങ്ങല ഉപയോഗിച്ച് പൂട്ടി. തുടർന്ന് ഹൗറ പാലത്തിൽ നിന്ന് ക്രയിൻ ഉപയോഗിച്ചാണ് നദിയിലേക്ക് ഇറക്കിയത്. 10 മിനിറ്റിന് ശേഷവും മജീഷ്യൻ ഉയർന്ന് വരാത്തതോടെ ആളുകൾ പരിഭ്രാന്തരായി. പൊലീസിൽ വിവരമറിയിച്ചതോടെ ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിക്കുകയായിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
കൊല്ലത്ത് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
വീടിന് സമീപത്തുള്ള ഇത്തിക്കരയാറ്റിലാണ് മൃതദേഹം കണ്ടെത്തുന്നത്
Top
More