സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയിലെ വിള്ളലിനു പിന്നിലുള്ള വ്യാജ വാര്‍ത്ത

ഗുജറാത്തില്‍ സ്ഥിതിചെയ്യുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്മാരക പ്രതിമയാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി. 2018 ഒക്ടോബര്‍ 31 നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമ രാജ്യതത്തിനു സമര്‍പ്പിച്ചതോടെ ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമ ഇതോടെ ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റേതായി.
കേരളത്തില്‍ പ്രളയം നാശം വിതച്ചതിനു പിന്നാലെ കോടികള്‍ മുടക്കിയുള്ള പ്രതിമ നിര്‍മ്മാണം ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചു. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ
പ്രതിമയില്‍ വിളളല്‍ എന്ന വാര്‍ത്തയും സേഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പ്രതിമയില്‍ വിള്ളലുള്ള ഭാഗം പ്രത്യേകം അടയാളപ്പെടുത്തിയായിരുന്നു ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിച്ചത്.
ഇതിനെ തുടര്‍ന്ന് സ്റ്റാച്ച്യൂ ഓഫ് യുണൈറ്റി സിഇഒ ഐകെ പട്ടേല്‍ വിശദീകരണവുമായി രംഗത്തെത്തി. വെങ്കലത്തിന്റെ ആയിരകണക്കിന് ലോഹപാളികള്‍ ചേര്‍ത്ത് വെച്ചാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ഒരു പ്രത്യേക തരത്തിലാണ് ഇത് വിളക്കിചേര്‍ത്തിരിക്കുന്നത്. ഇതാണ് പ്രതിമയില്‍ വിളളല്‍ ഉണ്ടെന്ന് തോന്നല്‍ ഉളവാക്കുന്നത് മാത്രമാണെന്നായിരുന്നു വിശദീകരണം.
ആദ്യം ഫേസ്ബുക്കിലിട്ട പോസ്റ്റിന് ആയിരക്കണക്കിന് ഷെയറുകളാണ് ലഭിച്ചത്.
പിന്നീട് വാട്‌സ് ആപ്പിലും ഇത് പ്രചരിച്ചു തുടങ്ങി. ഇതിനു പുറമേ സര്‍ദാര്‍ പ്രതിമയ്ക്ക് കീഴില്‍ ഇരുന്ന് ചപ്പാത്തി ഉണ്ടാക്കി കഴിക്കുന്ന അമ്മയുടേയും മകളുടേയും ഫോട്ടോയും പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രം ഫോട്ടോ ഷോപ്പ് ചെയ്തതാണെന്നും റോയിട്ടേസ് പകര്‍ത്തിയ ചിത്രത്തിനൊപ്പം പ്രതിമയുടെ ഫോട്ടോ കൂടെ ചേര്‍ത്ത് വെച്ചിരിക്കുകയാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
സമഗ്രമായ ഇന്ത്യ കെട്ടിപ്പടുക്കുന്നിന് നേതൃസ്ഥാനം വഹിച്ച വ്യക്തികളില്‍ പ്രധാനിയാണ് സര്‍ദാര്‍വല്ലഭായി പട്ടേല്‍. വിമര്‍ശനാത്മക പ്രവണത ഒരു ജനാധിപത്യത്തിന്റെ നിലനിലനില്‍പ്പിന്റെ അന്തസത്തയാണ്. ഇങ്ങനെയൊക്കെ ആണെന്നിരിക്കെയും ചോദ്യം ചെയ്യുന്നതിനു മുന്‍പ് വസ്തുത വിലയിരുത്തിയിട്ടുളള ചോദ്യങ്ങള്‍ ഇത്തരം വ്യാജ വാര്‍ത്തകളെ പരിമിതപ്പെടുത്തും എന്നതിലുപരി രാജ്യത്തിന്റെ വിശ്വാസിയത മറ്റു ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനും ഇടവരും. ഉത്തര വാദിത്ത്വമുള്ള ജനത എന്ന നിലയില്‍ രാജ്യത്തിന്റെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കേണ്ടത് നമ്മളുടെ ഓരോരുത്തരുടേയും കടമകൂടിയാണ്.
വ്യാജവാര്‍ത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാര്‍ത്തകള്‍ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങള്‍, തുടങ്ങി വ്യാജന്മാരാല്‍ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങള്‍ക്കെതിരെ ട്വന്റിഫോര്‍ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാന്‍ഡ് അപ്പ് ഫോര്‍ ദി ട്രൂത്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here