റോഡിൽ മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ അയൽക്കാരൻ കുത്തിക്കൊന്നു

റോഡില്‍ മാലിന്യം വലിച്ചെറിഞ്ഞതിന് യുവാവിനെ അയല്‍ക്കാരന്‍ കുത്തിക്കൊന്നു. മരിച്ച യുവാവിൻ്റെ സുഹൃത്ത് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. മഹാരാഷ്ട്രയിലെ മഹാഗണ്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച്ചയാണ് സംഭവം അരങ്ങേറിയത്.

ഓംകാര്‍ എന്ന റിഷഭ് നര്‍വാഡേ (22) ആണ് അയല്‍ക്കാരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് മനോജ് ഭര്‍വാഡേയാണ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്.

ഓംകാറും മനോജും ചേര്‍ന്ന് റോഡില്‍ മാലിന്യം നിക്ഷേപിക്കുന്നത് ഗജ്‌നാന്‍ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ മൂവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയില്‍ ഗജ്‌നാന്‍ കൂര്‍ത്ത അഗ്രമുള്ള അയുധം ഉപയോഗിച്ച് യുവാക്കളെ ആക്രമിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെ ആശുപത്രിയില്‍ വെച്ചാണ് ഓംകാര്‍ മരിച്ചത്. സംഭവത്തെതുടര്‍ന്ന് ഗ്രാമവാസികളെല്ലാം ആകെ ഭയന്നിരിക്കുകയാണെന്ന് മഹാഗണ്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ദാമോദര്‍ റാത്തോഡ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top