ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി; മുംബൈ പൊലീസ് കണ്ണൂരിലെത്തി

ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയിൽ മുംബൈ പൊലീസ് കണ്ണൂരിലെത്തി. ബിനോയിയോട് പൊലീസിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശമുണ്ട്. മുംബൈയിൽ നിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് കണ്ണൂരിലെത്തിയത്.
ഇന്ന് ഉച്ചയോട് കൂടിയാണ് രണ്ടംഗ സംഘം കണ്ണൂരിലെത്തിയത്. ഓഷ്വാര സ്‌റ്റേഷനിൽ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയത്. എസ്‌ഐ വിനായക് ജാദവ്, ദയാനന്ദ് പവാർ എന്നിവരാണ് എത്തിയിരിക്കുന്നത്. കണ്ണൂർ എസ്പി പ്രതീഷ് കുമാറുമായി കൂടിക്കാഴ്ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here