Advertisement

വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച കേസില്‍ ബിനോയ് കോടിയേരിക്ക് എതിരെ കുറ്റപത്രം

December 15, 2020
2 minutes Read

വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച കേസില്‍ ബിനോയ് കോടിയേരിക്ക് എതിരെ കുറ്റപത്രം. മുംബൈ അന്തേരി മെട്രോപൊളിറ്റന്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബിഹാര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്.

Read Also : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരി കാണാൻ സഹോദരൻ ബിനോയ് കോടിയേരിയെ അനുവദിച്ചില്ല

ഡിഎന്‍എ റിപ്പോര്‍ട്ട് കുറ്റപത്രത്തില്‍ ഉള്ളടക്കം ചെയ്തിട്ടില്ല. യുവതിയുടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഫലം പരിശോധന ലാബില്‍ നിന്ന് കിട്ടിയില്ലെന്ന് പൊലീസ് കോടതിയില്‍ വ്യക്തമാക്കി. 2019 ജൂണ്‍ 15നാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറ്റപത്രത്തിന് 678 പേജുകളുണ്ട്.

പീഡനത്തിന് തെളിവുണ്ടെന്നും ടിക്കറ്റും വീസയും യുവതിക്ക് അയച്ചതിന്റെയും മുംബൈയില്‍ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതില്‍ ഉടമയുടെയും മൊഴികള്‍ ബിനോയ്ക്ക് എതിരാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. കോടതിയില്‍ ബിനോയ് ഹാജരായിരുന്നു.

Story Highlights – binoy kodiyeri, charge sheet, cheating case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top