Advertisement

ബിനോയ് കോടിയേരിയ്ക്ക് എതിരായ ആരോപണം ഗൗരവമേറിയത്; സത്യാവസ്ഥ പുറത്തു കൊണ്ടുവരണം; രമേശ് ചെന്നിത്തല

June 19, 2019
Google News 0 minutes Read

സിപിഎം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരായ സ്ത്രീപീഡന പരാതി ഗൗരവമേറിയ വിഷയമാണെന്നും അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സത്യാവസ്ഥ ജനങ്ങളുടെ മുന്നില്‍ ബോധ്യപ്പെടുത്തണമെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ രമേശ് ചെന്നിത്തല പറഞ്ഞു.

സിപിഎമ്മിന്റെ അപചയമാണ് ഇത്തരം പരാതികള്‍ കാണിക്കുന്നത്. ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നു എന്ന് പറയുന്നത് പോലെ സിപിഎമ്മില്‍ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. സത്യസന്ധമായ അന്വേഷണം നടത്തി വസ്തുതകള്‍ എത്രയും വേഗം പുറത്തു കൊണ്ടുവരണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here