വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജം; വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള നടപടികള്‍ക്ക് ഇന്ന് ചേര്‍ന്ന യോഗത്തില്‍ ധാരണയായി

വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പിന് സജ്ജമായി യുഡിഎഫ്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള നടപടികളിലേക്ക് കടക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും ഉപനേതാവ് എം കെ മുനീറിന്റേയും സാന്നിധ്യത്തില്‍ ചേര്‍ന്ന വട്ടിയൂര്‍ക്കാവിലെ യുഡിഎഫ്‌നേതാക്കളുടെ യോഗത്തില്‍ ധാരണയായി. തിരുവനന്തപുരം ഡിസിസി ഓഫീസിലായിരുന്നു യോഗം.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും വട്ടിയൂര്‍ക്കാവില്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയാണ് യുഡിഎഫ്. സിറ്റിംഗ് എംഎല്‍എ കെ മുരളീധരന്‍ വടകര എംപി യായതിനെ തുടര്‍ന്ന് ഒഴിവു വന്ന വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസിന് അഭിമാന പോരാട്ടമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് എംകെ മുനീറും വട്ടിയൂര്‍ക്കാവിലെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തിലെ യുഡിഎഫ് നേതാക്കള്‍ക്കൊപ്പം വിലയിരുത്തുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു . വട്ടിയൂര്‍ക്കാവ് നിലനിര്‍ത്താന്‍ യു ഡി എഫ് സര്‍വസജ്ജമെന്ന് തിരുവനന്തപുരം ഡിസിസിഅധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ പറഞ്ഞു.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 13,000 വോട്ടിനു വട്ടിയൂര്‍ക്കാവില്‍ ബിജെപി മുന്നിലായിരുന്നെങ്കില്‍ ഇത്തവണ 2836 വോട്ടിന് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരാണ് മുന്നിട്ടു നിന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം 7622 വോട്ടും .അന്ന് രണ്ടാമതെത്തിയത് ബി ജെ പിയും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here