മലേഷ്യന്‍ യാത്രാവിമാനം മിസൈല്‍ ഉയോഗിച്ച് തകര്‍ത്ത കേസില്‍ നാല് പേര്‍ക്കെതിരെ കുറ്റപത്രം
മലേഷ്യന്‍ യാത്രാവിമാനം മിസൈല്‍ ഉയോഗിച്ച് തകര്‍ത്ത കേസില്‍ നാല് പേര്‍ക്കെതിരെ കുറ്റപത്രം. മൂന്ന് റഷ്യക്കാര്‍ക്കും ഒരു ഉക്രൈയിന്‍ പൌരനുമെതിരെ നെതര്‍ലാന്റ്‌സിന്റെ നേതൃത്വത്തിലുള്ള രാജ്യാന്തര അന്വേഷണ സംഘമാണ് കുറ്റപത്രം സമ്മര്‍പ്പിച്ചത്. 2014 ജൂലൈ 17നുണ്ടായ വിമാനദുരന്തത്തില്‍ 298 പേരാണ് കൊല്ലപ്പെട്ടത്.
മലേഷ്യന്‍ യാത്രാവിമാനം എം എച്ച് 17 മിസൈല്‍ പ്രയോഗിച്ച് തകര്‍ത്ത കേസില്‍ റഷ്യന്‍ സായുധ സേനാംഗങ്ങളായ Igor Girkin, Sergey Dubinsky, Oleg Pulatov എന്നിവര്‍ക്കൊപ്പം ഉക്രൈയിന്‍ പൌരനായ Leonid Kharchenko നും കുറ്റക്കാരാണെന്നതാണ് നെതര്‍ലാന്റസിന്റെ നേതൃത്വത്തിലുള്ള രാജ്യാന്തര അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇവര്‍ക്കെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറന്റെ പുറപ്പെടുവിച്ചിട്ടുണ്ട്. കേസിന്റെ വിചാരണ 2020 മാര്‍ച്ച് 9 ന് നെതര്‍ലാന്റില്‍ ആരംഭിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
2014 ജൂലൈ 17 നാണ് നെതര്‍ലന്‍ഡ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍നിന്ന് പറന്നുയര്‍ന്ന മലേഷ്യന്‍ വിമാനം റഷ്യ-യുക്രൈന്‍ അതിര്‍ത്തിയില്‍ തകര്‍ന്നുവീണത്. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന 298 പേരും കൊല്ലപ്പെട്ടു. വിമാനം സ്വാഭാവികമായി തകര്‍ന്നതാണെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. എന്നാല്‍, സൈനികവിമാനമാണെന്ന് കരുതി എം എച്ച് 17 വിമാനത്തിന് നേരെ മിസൈല്‍ പ്രയോഗിക്കുയായിരുന്നുവെന്ന് തുടര്‍ അന്വേഷണത്തില്‍ കണ്ടെത്തി. റഷ്യന്‍ വിമതരുടെ ശക്തികേന്ദ്രമായ കിഴക്കന്‍ ഉക്രൈനില്‍ നിന്നാണ് വിമാനത്തിന് നേരെ മിസൈലാക്രമണമുണ്ടായതെന്നും, റഷ്യന്‍ നിര്‍മിത ബള്‍ക്ക് മിസൈലാണ് പ്രയോഗിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
അതേസമയം രാജ്യാന്തര അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അംഗീകാരിക്കാന്‍ റഷ്യ ഇതുവരെയും തയ്യാറായിട്ടില്ല. മിസൈല്‍ തങ്ങളുടെ ഭാഗത്തുനിന്നല്ല പ്രയോഗിച്ചത് എന്നതിന് തെളിവുകളുണ്ടെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് റഷ്യ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here