വ്യോ​മ​സേ​നാ വി​മാ​നം ത​ക​ർ​ന്നു മ​രി​ച്ച ഷെ​റി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

വി​മാ​നം ത​ക​ർ​ന്ന് മ​രി​ച്ച വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ൻ.​കെ.​ഷെ​റി​ന്‍റെ (27) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. രാ​ത്രി ഒ​ൻ​പ​തോ​ടെ വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം പി​ന്നീ​ട് അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വെള്ളിയാഴ്ച രാ​വി​ലെ ഒ​ൻ​പ​തോ​ടെ ഷെ​റി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തെ കു​ഴി​മ്പാ​ലോ​ട് ഗ്രൗ​ണ്ടി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. തു​ട​ർ​ന്ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.

ക​ഴി​ഞ്ഞ മൂ​ന്നി​നാ​ണ് വ്യോ​മ​സേ​ന​യു​ടെ എ.​എ​ൻ. 32 ച​ര​ക്കു​വി​മാ​നം അ​രു​ണാ​ച​ലി​ലെ ലി ​പോ​യ്ക്ക​ടു​ത്ത് ത​ക​ർ​ന്നു​വീ​ണ​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന വ്യോ​മ​സേ​ന കോ​ർ​പ​റ​ൽ ഷെ​റി​നും മ​റ്റു ര​ണ്ടു മ​ല​യാ​ളി​ക​ളു​മു​ൾ​പ്പെ​ടെ പ​തി​മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. അ​പ​ക​ടം ന​ട​ന്ന​ത് മൂ​ന്നി​നാ​ണെ​ങ്കി​ലും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ മ​രി​ച്ച​താ​യി 13 നാ​ണ് വ്യോ​മ​സേ​ന സ്ഥി​രീ​ക​രി​ച്ച​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top