Advertisement

അനിശ്ചിതകാല സമരത്തിനൊരുങ്ങി അന്തർ സംസ്ഥാന ബസുകൾ

June 20, 2019
0 minutes Read

മോട്ടോർ വാഹന വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ അന്തർ സംസ്ഥാന ബസ്സുകൾ ഈ മാസം 24 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സർക്കാർ അന്തർ സംസ്ഥാന ബസുകളെ കൊള്ളയടിക്കുകയാണെന്ന് ഇന്റർ സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ ആരോപിച്ചു.

മോട്ടോർ വാഹന വകുപ്പ് ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ് പരിശോധന തുടരുന്ന സാഹചര്യത്തിലാണ് അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കുന്നത്. സർവീസ് നടത്തിക്കൊണ്ട് പോകാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് ബസുടമകൾ പറയുന്നു. ബസ്് ഉടമകളെ കൊള്ളയടിക്കുന്ന സർക്കാർ നിലാപാട് പ്രതിഷേധാർഹമാണെന്നന്നും അവർ പറഞ്ഞു.

അതേസമയം, നിയമലംഘനം നടത്തുന്ന ആഢംബര ബസുകളെ കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. കോഴിക്കോട് ജില്ലയിൽ മാത്രം വ്യാഴാഴ്ച രാത്രി നടന്ന പരിശോധനയിൽ 8 ബസുകളിൽ നിന്ന് പിഴ ഈടാക്കി. നിയമവിരുദ്ധമായി സർവ്വീസ് നടത്തുന്ന ബസുകൾക്കെതിരായ നടപടി തുടരുമെന്ന് എൻഫോഴ്‌മെന്റ് വിഭാഗം അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top