കേരള കോൺഗ്രസിലെ പൊതുധാരണകൾ എങ്ങനെ നടപ്പാക്കണമെന്ന് അറിയാത്തവരോട് സഹതാപമെന്ന് ജോസ് കെ മാണി

കേരള കോൺഗ്രസിലെ പൊതുധാരണകൾ എങ്ങനെ നടപ്പാക്കണമെന്ന് അറിയാത്തവരോട് സഹാതാപമാണുള്ളതെന്ന് ജോസ് കെ മാണി എം.പി. കേരള കോൺഗ്രസിനെ തകർക്കാൻ ആരെയും അനുവദിക്കില്ല. സമാന്തര യോഗം നടത്തിയതും പാർട്ടി പിളർത്താൻ ശ്രമിച്ചതും ഞങ്ങളല്ല. തിരുവനന്തപുരത്ത് സമാന്തര യോഗം ചേർന്ന് പ്രമേയം പാസാക്കി പാർട്ടിയെ പിളർത്താൻ നോക്കിയപ്പോഴാണ് നോട്ടീസ് കൊടുത്ത് സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടി ജനാധിപത്യപരമായി കാര്യങ്ങൾ ഏറ്റെടുത്തതെന്നും ജോസ് കെ മാണി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
വയനാട്, കോഴിക്കോട് ജില്ലാ പ്രസിഡന്റുമാർ ആ സ്ഥാനത്ത് തന്നെ തുടരും. ഇരുവരെയും മാറ്റിയത് വ്യവസ്ഥാപിതമായല്ല. തന്നെ ചെയർമാനായി തിരഞ്ഞെടുത്തത് ജനാധിപത്യപരമായാണ്. കേരളാ കോൺഗ്രസിലെ പ്രശ്‌നങ്ങളിൽ ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here