2011 ഇന്ത്യ-പാക്കിസ്ഥാൻ ലോകകപ്പ് മാച്ച് കാണാൻ തനിക്ക് ടിക്കറ്റ് നൽകിയത് ധോണിയെന്ന് പാക്കിസ്ഥാൻ ചാച്ച; വീഡിയോ

2011ലെ ഇന്ത്യ-പാക്കിസ്ഥാൻ ലോകകപ്പ് മത്സരം കാണാനുള്ള ടിക്കറ്റ് നൽകിയത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയെന്ന് പാക്കിസ്ഥാൻ ആരാധകനായ ചാച്ച. പാക്കിസ്ഥാൻ്റെ ഏറ്റവും പ്രശസ്തനായ ആരാധകനായ ചാച്ച ക്രികിൻഫോയോടാണ് മനസ്സു തുറന്നത്. അതോടെ എംഎസ് ധോനിയോട് തനിക്ക് ഒരുപാട് ബഹുമാനവും സ്നേഹവും തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

“ഒരു ലക്ഷം രൂപയായിരുന്നു അന്ന് ഇന്ത്യ-പാക്കിസ്ഥാൻ ടിക്കറ്റിനുള്ള ചാർജ്. എനിക്ക് ടിക്കറ്റെടുക്കാൻ പണമുണ്ടായില്ല. ഭാര്യ പിന്നീട് എനിക്ക് 2000 ഡോളർ നൽകിയെങ്കിലും കരിഞ്ചന്തയിൽ നിന്നും ടിക്കറ്റ് വാങ്ങാൻ ധൈര്യമുണ്ടായില്ല. അങ്ങനെ മൊഹാലിയിൽ വെച്ച് ധോണിയെ കാണുകയും അദ്ദേഹത്തോട് ടിക്കറ്റ് വേണമെന്ന് അറിയിക്കുകയും ചെയ്തു. ഞാൻ പാക്കിസ്ഥാനിയാണെന്നറിഞ്ഞിട്ടും അദ്ദേഹം എനിക്ക് ടിക്കറ്റും സ്നേഹവും നൽകി”- അദ്ദേഹം പരഞ്ഞു.

പാക്കിസ്ഥാൻ്റെ ഏറ്റവും പ്രിയപ്പെട്ട ആരാധകനാണ് ചാച്ച എന്നറിയപ്പെടുന്ന ചൗധരി അബ്ദുൽ ജലീൽ. പാക്കിസ്ഥാൻ്റെ മത്സരങ്ങളിലെല്ലാം അവേശമുയർത്തുന്ന ഈ 69കാരൻ വർഷങ്ങളായി ടീമിനൊപ്പം സഞ്ചരിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top